Here is the Song Lyrics for Akashamayavale from the movie ‘Vellam – The Essential Drink’, directed by Prajesh Sen, starring Jayasurya, Samyuktha Menon in lead roles.
Lyrics : Nidheesh Naderi
Music : Bijibal
Keys : Madhu Paul
Sung By : Shahabaz Aman
Mixed and Mastered at : Bodhi
Akashamayavale Lyrics – Vellam
ആകാശമായവളേ
അകലേ പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ്
വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി
ഉടലും ചേർന്നു പോയ്
ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ
കടവോ ഇരുണ്ടു പോയ്
പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂകമായി
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ
ആകാശമായവളേ
അകലേ പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ്
വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി